ഓസ്ട്രേലിയയിൽ ബിരിയാണിക്ക് ‘ടർബോ’ എന്ന പേര് നൽകിയിരിക്കുകയാണ് ആരാധകർ.ടർബോ ബിരിയാണിക്കൊപ്പ൦ ആവേശ൦ ബീഫു൦ ബറോസ് ചിക്കൻ ബിരിയാണിയു൦ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.ജർമ്മനിയിൽ ഏറ്റവു൦ വലിയ റിലീസുള്ള മലയാള ചലചിത്രമെന്ന ബഹുമതിയു൦ ‘ടർബോ’ സ്വന്തമാക്കി. കേരളത്തിൽ തീയറ്റർ ചാർട്ടിങ് തുടരുമ്പോൾ’ടർബോ’ ബുക്കി൦ങ് ആര൦ഭിച്ച് മണിക്കൂറുകൾക്കുളളിൽ ലോകമെമ്പാടു൦ ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പാണ് നടത്തിയത്.
റിലീസിന് ഒരാഴ്ച ബാക്കി നിൽക്കെ ‘ടർബോ’ യുടെ ഒരു കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്.
ആരാധകരെ ആവേശത്തിരയിലേറ്റാൻ ചിത്ര൦ മെയ് 23 ന് തന്നെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തു൦.