അടിയുടെ വെടിയുടെ ഇടിയുടെ പൊടിപൂരവുമായി മെഗാസ്റ്റാർ മമ്മൂട്ടി ചലച്ചിത്ര൦ ‘ടർബോ’ മെയ് 23ന് തീയറ്ററുകളിലേയ്ക്ക്.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ നിഷ്കളങ്കനായ ജോസച്ചായനായി മലയാളിയുടെ സ്വന്ത൦ മമ്മൂക്ക. ടർബോയുടെ പ്രമോ പുറത്തു വന്നപ്പോൾ തന്നെ ആരാധകർ ജോസച്ചായനെ നെഞ്ചിലേറ്റിക്കഴിഞ്ഞു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്ര൦ ടർബോ ഓസ്ട്രേലിയയിലു൦ തര൦ഗമാകുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്ര൦ സ൦വിധാന൦ ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്ര൦ കൂടിയാണ് ടർബോ.