മുന്‍ അഭിഭാഷകനെതിരെ ശതകോടികളുടെ കേസ് നല്‍കിയും വാര്‍ത്ത സൃഷ്ടിച്ച് ഡോണള്‍ഡ് ട്രംപ്. മുമ്ബ് ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കല്‍ കൊഹനെതിരെയാണ് 50 കോടി ഡോളര്‍ (4,000 കോടിയിലേറെ രൂപ) നഷ്ടപരിഹാരം തേടി ട്രംപ് കോടതിയെ സമീപിച്ചത്.മുന്‍ പ്രസിഡന്റിനെ കുറ്റക്കാരനായി കണ്ട ഗ്രാന്‍ഡ് ജൂറിക്കു മുമ്ബാകെ കൊഹന് സാക്ഷിമൊഴി നല്‍കിയിരുന്നു.
അശ്ലീല നടിക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു സാക്ഷിമൊഴി. അശ്ലീല നടി സ്റ്റോമി ഡാനിയല്‍സ് ട്രംപിനെതിരെ പരസ്യമായി രംഗത്തുവരാതിരിക്കാന്‍ 130,000 ഡോളര്‍ സംഘടിപ്പിച്ചു നല്‍കിയെന്നായിരുന്നു കൊഹന്റെ സാക്ഷിമൊഴി. ഇതിലാണ് ഗ്രാന്‍ഡ് ജൂറി കുറ്റക്കാരനായി കണ്ടതും ട്രംപ് കോടതി കയറിയതും.അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് കാലാവധി കഴിഞ്ഞാണെങ്കിലും ക്രിമിനല്‍ കേസില്‍ കോടതി കയറിയത്.
കൊഹനെതിരെ നഷ്ടപരിഹാരം തേടിയതിനു പുറമെ ജൂറി വിചാരണ നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ റിയല്‍ എസ്റ്റേറ്റ് വ്യവസായി കൂടിയായ ട്രംപ് നിരവധി കേസുകളില്‍ മുമ്ബും കോടതി കയറിയിട്ടുണ്ട്. എതിരാളികളെ കോടതി കയറ്റുന്നതും പതിവാണ്. മുന്‍ പ്രസിഡന്റിനെതിരായ കേസില്‍ വിചാരണ നടന്നാല്‍ സുപ്രധാന സാക്ഷിയാകും കൊഹന് എന്ന സവിശേഷതയുണ്ട്.