തെന്നിന്ത്യൻ താരങ്ങളായ തൃഷയ്ക്കും ജയം രവിക്കും ട്വിറ്റർ പ്രോസസിനിടയിൽ ബ്ലൂ ടിക്ക് നഷ്ടമായി. സിനിമയിലെ കഥാപാത്രങ്ങളുടെ പേര് നൽകിയതാണ് ഇതിന് കാരണം. ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തൃഷയും ജയം രവിയും അവരുടെ യഥാർത്ഥ പേരിൽ നിന്ന് കഥാപാത്രങ്ങളുടെ പേരാണ് ട്വിറ്റർ ഹാൻഡിലിന് നൽകിയത്. ജയം രവി ‘അരുൺമൊഴി വർമൻ’ എന്നും തൃഷ ‘കുന്ദവൈ’ എന്നും പേര് മാറ്റിയതിന് ശേഷമാണ് ബ്ലൂ ടിക്ക് അപ്രത്യക്ഷമായത്.
സംഭവത്തിന് ശേഷം തൃഷ തന്റെ പേര് പഴയ പേരിലേക്ക് (തൃഷ്) മാറ്റിയിട്ടുണ്ട്. എന്നാൽ ബ്ലൂ ടിക്ക് തിരകെ വന്നിട്ടില്ല. അതേസമയം ജയം രവി അരുൺ മൊഴി വർമൻ എന്ന പേര് മാറ്റിയിട്ടില്ല. പിഎസ് 2-ന്റെ പ്രൊമോഷൻ പരിപാടികളിൽ പുരോഗമിക്കുകയാണ്. അതേസമയം മണിരത്നത്തിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം ഏപ്രിൽ 28-ന് റിലീസിനായി തയ്യാറെടുക്കുകയാണ്.