അനന്ദ് ടിവി അവാര്‍ഡ്സില്‍ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയില്‍ നിന്നും ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ച് നടന് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയിലൂടെയാണ് ടൊവിനോ തന്റെ സന്തോഷം പങ്കുവച്ചത്. മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ,ഇനിയെന്നെ പിടിച്ച കിട്ടൂല എന്നാണ് വീഡിയോയ്ക്ക് ടൊവിനോ തലക്കെട്ട് നല്‍കിയത്.
മമ്മുക്കയിൽ നിന്ന് ഒരു അവാർഡും അനുഗ്രവും ലഭിച്ചത് അവിസ്മരണീയ അനുഭവമാണ്. എന്റെ ആരാധന ബിംബം എന്നെക്കുറിച്ച് സന്തോഷകരമായ കാര്യങ്ങൾ പറയുന്നത് കേൾക്കുന്നതും ശരിക്കും അതിശയിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിലുള്ള ബിൽഡപ്പ്, ജീവിതത്തിൽ ഞാൻ അഭിമാനിക്കുന്ന കാര്യമാണ്. 2021-ലെ മികച്ച നടനുള്ള അവാർഡിന് ആനന്ദ് ഫിലിം അവാർഡിന് നന്ദി. എനിക്കായി ഈ സ്വപ്നദിനം ഒരുക്കിയ എല്ലാവർക്കും നന്ദി – ടൊവിനോ പോസ്റ്റില്‍ പറയുന്നു.
ടൊവിനോ പങ്കുവച്ച വീഡിയോയില്‍ ടൊവിനോയെക്കുറിച്ച് വളരെ മനോഹരമായി തന്നെ മമ്മൂട്ടി അവാര്‍ഡിന് മുന്‍പ് സംസാരിക്കുന്നുണ്ട്. ‘‘ഈ അവാർഡ്, ഭാര്യയും ഭര്‍ത്താവുമായി വന്നുചേർന്ന ഒരാൾക്കുള്ളതാണ്. നമ്മൾ ഏറ്റവും അടുത്ത കണ്ട സിനിമയിലെ ജീവത്യാഗം നടത്തിയ റോള്‍ ചെയ്തയാളാണ് ഹീറോയ്ക്കുള്ളതാണ് ഈ അവാർഡ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ ഒരു ലേശം നീറ്റല്‍ വന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാനെന്തിനാണ് പേര് പറയുന്നത്. ടൊവിനോ തോമസ്.’’ ഇങ്ങനെയാണ് മമ്മൂട്ടി ടൊവിനോയെ വിശേഷിപ്പിച്ചത്.
ഇതേ വീഡിയോയില്‍ അവാര്‍ഡ് വാങ്ങിയ ശേഷം ടൊവിനോ നടത്തിയ മറുപടി പ്രസംഗവും ഉണ്ട്. ഇതില്‍ വളരെ ഫോര്മാലിറ്റിയില് ചെയ്യാവുന്ന കാര്യം തന്നെക്കുറിച്ച് നന്നായി പറഞ്ഞെന്നും. അത് സിഡിയില്‍ ആക്കി തന്നാല്‍ ഇടയ്ക്കിടയ്ക്ക് കാണാമായിരുന്നുവെന്നും ടൊവിനോ പറയുന്നുണ്ട്.