അടുത്ത മാസം മുതൽ ഇന്ത്യയിൽ നിന്നുള്ള വിദേശ ടൂർ പാക്കേജുകൾക്ക് ചിലവ് വർധിക്കും. വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് ഒഴികെയുള്ള ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരമാണ് നികുതി വർദ്ധനവ് പ്രാബല്യത്തിൽ വരുത്തുന്നത്. അന്താരാഷ്ട്ര ട്രിപ്പ് പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ നിലവിലെ ടിസിഎസ് (tax collection at source) 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയരും. എന്നാൽ ടൂർ പാക്കേജിന്റെ ഭാഗമല്ലാതെ സ്വന്തമായി അന്താരാഷ്ട്ര ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.