വെല്ലിങ്ടണ്‍: ന്യൂസിലാന്റിലെ സൗത് ഓക്ലാന്റ് ഹൈവേയില്‍ ട്രക്ക് മറിഞ്ഞ് കാര്‍പറ്റ് ഗ്ലൂ റോഡില്‍ ഒഴുകി.
ടണ്‍ കണക്കിന് കാര്‍പറ്റ് ഗ്ലൂ ആണ് നിരത്തില്‍ ഒഴുകിയത്.
ഇതോടെ വാഹനങ്ങള്യാത്ര തുടരാൻ സാധിക്കാതെ റോഡിയില്‍ കുടുങ്ങി.22 ടണ്‍ കാര്‍പെറ്റ് ഗ്ലൂവാണ് സംസ്ഥാന പാത 20 ന് സമീപം കാവൻഡിഷ് ഡ്രൈവില്‍ ഒഴുകിയത്.
പശ ഒഴുകുന്നതിനാല്‍ റോഡിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലായി. ന്യൂസിലാന്റ് ഫയര്‍ ആന്റ് എമര്‍ജൻസി സംഘം സ്ഥലത്തെത്തി റോഡില്‍ നിന്ന് പശ നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു.റോഡ് വൃത്തിയാക്കാൻ സമയമെടുക്കുമെന്ന് ന്യൂസിലാന്റ് ട്രാൻസ്പോര്‍ട്ട് ഏജൻസി ട്വീറ്റ് ചെയ്തു. റോഡിലൂടെയുള്ള ഗതാഗതംഒ അതുവരെ നിര്‍ത്തിവെക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.