ഡാർവിൻ, ഓസ്ട്രേലിയ : ഡാർവിൻ മലയാളികളുടെ പ്രിയങ്കരനായിരുന്ന ശ്രീ ടോമി ജേക്കബിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു “thirDeye Shoot & Edit” എന്നുള്ള അദ്ദേഹത്തിന്റെ സ്വന്തം ബാനറിൽ സുഹൃത്തുക്കൾ ഏർപ്പെടുത്തുന്ന ഷോർട് ഫിലിം അവാർഡുകൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. തന്റെ
ജീവിതം തന്നെ കലയ്ക്കും കലാകാരന്മാർക്കും വേണ്ടി സമർപ്പിച്ച ഒരു മഹത് വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു ശ്രീ ടോമി ജേക്കബ്. സ്വന്തമായി ആറോളം ഷോർട് ഫിലിമുകളും മറ്റനേകം കലാസൃഷ്ടികളും സമ്മാനിച്ച് കാലാരംഗത്തു തന്റേതായ കയ്യൊപ്പ് ചാർത്തിയാണ് അദ്ദേഹം വിടവാങ്ങിയത്.
ശ്രീ ടോമി ജേക്കബിന്റെ സ്മരണക്കായി സാമൂഹിക പ്രതിബദ്ധതയുള്ള ഏറ്റവും നല്ല ഹൃസ്വ ചിത്രത്തിന് 25000/- രൂപയും ഏറ്റവും നല്ല സംവിധായകന് 10000/- രൂപയും ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. അപേക്ഷകൾ 2023 മാർച്ച് 31ന് മുൻപായി thirdeyedarwin@gmail.com എന്ന ഈമെയിലിൽ ആണ് അയക്കേണ്ടത്. വിദഗ്ദ്ധ ജൂറിയുടെ വിലയിരുത്തലിന് ശേഷം ആയിരിക്കും അവാർഡ് പ്രഖ്യാപിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടുക:
+61412331230
+61478806560
+61451115100