വാഷിംഗ്ടണ്‍ : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ വച്ച് ടൈറ്റൻ സമുദ്ര പേടകം തകര്‍ന്ന് അഞ്ച് യാത്രികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എസ് കോസ്റ്റ് ഗാര്‍ഡ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.
ടൈറ്റന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് ദുരന്തത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനാണ് ശ്രമം. മൃതദേഹങ്ങള്‍ കണ്ടെത്താനും ശ്രമം നടത്തും. കാനഡ, യു.കെ, ഫ്രാൻസ് അധികൃതരുടെ സഹകരണത്തോടെയാണ് അന്വേഷണം. ഈ മാസം 18ന് കാണാതായ ടൈറ്റന്റെ ഭാഗങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കടലിനടിയില്‍ കണ്ടെത്തിയത്.