കുട്ടനാട് : ഓസ്ട്രേലിയയിലേക്ക് ഗുണമേന്മ കുറഞ്ഞ ടൈൽ പ്രതി കയറ്റി അയച്ചുവെന്നും ഇതിലൂടെ 5കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും ചൂണ്ടിക്കാട്ടി വിദേശമലയാളിയും പെർത്തിലെ പ്രമുഖ വ്യവസായിയുമായ ചമ്പക്കുളം സ്വദേശി ഷിബു ജോൺ പരാതി നൽകി .
കോഴിക്കോട് സ്വദേശിയായ കെ. വി. മുരളിദാസ്സാണ് ടൈൽ ബിസിനസിന്റെ മറവിൽ പരാതിക്കാരനായ തന്നെ വഞ്ചിച്ചതെന്നും സാമ്പത്തിക നഷ്ടം വരുത്തിയതെന്നും ഷിബു ജോൺ കേരള ന്യൂസിനോട് പറഞ്ഞു. രാമങ്കരി കോടതിയിൽ ഷിബു ജോൺ നൽകിയ പരാതിയെ മുൻനിർത്തി പോലീസ് മുരളീദാസിനെതിരെ കേസെടുത്തു. തുടർന്ന് പ്രതി പരാതിക്കാരനായ ഷിബു ജോണിനും കുടുംബത്തിനുമെതിരെ പരാതിനല്കി, എന്നാൽ നാട്ടിൽ എത്തിയ ഷിബു ജോൺ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
ഓസ്ട്രേലിയയിൽ നിന്നു കേന്ദ്ര സർക്കാരിനും ഡിജിഎഫ്ടിക്കും ഷിബു ജോൺ പരാതിനല്കി. നിലവിൽ കൊച്ചി ഡിജിഎഫ്ടിയുടെ കീഴിൽ അന്വേഷണം നടക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്.