ന്യൂയോര്‍ക്ക്: ചൈനീസ് സമൂഹമാധ്യമ ആപ്പ് ടിക് ടോക്ക് നിരോധിച്ച് യുഎസ് സംസ്ഥാനമായ മൊണ്ടാന. ടിക് ടോക്ക് നിരോധിക്കുന്ന ബില്ലില്‍ മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ജിയാന്‍ഫോര്‍ട്ട് ബുധനാഴ്ച ഒപ്പുവച്ചു.
ഇതോടെ ടിക് ടോക്ക് നിരോധിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി മൊണ്ടാന മാറി.
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ഹോസ്റ്റ് ചെയ്യുന്ന ആപ്പ് സ്റ്റോറുകള്‍ ഉള്‍പ്പെടെ, നിയമലംഘകര്‍ക്ക് പ്രതിദിനം $10,000 പിഴ ചുമത്താനും നിയമം പ്രതിപാദിക്കുന്നു. ഏതാനും ഫെഡറല്‍ നിയമനിര്‍മാതാക്കള്‍ ടിക്ടോക്കിന്റെ ദേശീയ നിരോധനത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ടിക്ടോക്കിനെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി. എന്നാലിത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.