കാൻബെറ: ഓസ്ട്രേലിയൻ തീംപാർക്കില്‍ കടുവയുടെ ആക്രമണത്തില്‍ പരിശീലകയ്ക്ക് ഗുരുതര പരിക്ക്. ക്വീൻസ്ലൻഡിലെ ഗോള്‍ഡ് കോസ്റ്റിലുള്ള ഡ്രീംവേള്‍ഡ് പാർക്കില്‍ ഇന്നലെ പ്രാദേശിക സമയം രാവിലെ 9.01നായിരുന്നു സംഭവം.
47കാരിയായ പരിശീലകയുടെ നില തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു. കാണികള്‍ക്ക് മുന്നില്‍ കടുവയെ പരിചയപ്പെടുത്തവെ ആയിരുന്നു ആക്രമണം. മറ്റ് ജീവനക്കാർ ചേർന്ന് ഉടൻ കടുവയെ ശ്രദ്ധതിരിച്ചു മാറ്റി. പ്രതിവർഷം ഏകദേശം 20 ലക്ഷം പേർ സന്ദർശനത്തിനെത്തുന്ന ജനപ്രിയ പാർക്കായ ഡ്രീംവേള്ഡില് ഒമ്ബത് സുമാത്രൻ, ബംഗാള്‍ കടുവകളുണ്ട്. 2011ലും ഇവിടുത്തെ ഒരു കടുവ രണ്ട് പരിശീലകരെ കടിച്ചിരുന്നു.