തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നാടിൻറെ പുരോഗതിക്ക് വേണ്ടി പദ്ധതികൾ തയ്യാറാക്കുന്നത് നല്ല കാര്യം തന്നെയാണെന്ന് തൃശൂർ മേയർ എം കെ വർഗീസ്; എം കെ വർഗീസിനെ പോലെ ജനങ്ങൾക്ക് ഗുണകരമാകുന്ന ചിന്താഗതിയുള്ള നേതാക്കൾ വരട്ടെ എന്ന സുരേഷ് ഗോപി.
ഇടതുമുന്നണിയുടെ മേയറു൦ ബിജെപി മന്ത്രിയും പരസ്പരം പ്രശംസിച്ചത് ഇതോടെ വീണ്ടും ചർച്ചയാവുന്നു.മന്ത്രിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും തന്റെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയം വേറെ വേറെയാണെന്നും മേയർ എം കെ വർഗീസ് പറഞ്ഞു. കോർപറേഷന്റെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കേന്ദ്രമന്ത്രി എത്തിയാൽ പോകാൻ താൻ ബാധ്യസ്ഥനാണ്. തൃശ്ശൂരിന് പുരോഗതി ആവശ്യമല്ലേ? പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതി തയ്യാറാക്കുന്നത് നല്ല കാര്യമാണ്. അദ്ദേഹത്തോട് സംസാരിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോ?- മേയർ ചോദിച്ചു.