മെറ്റ അവതരിപ്പിക്കുന്ന ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് നിലവില്‍ വന്നു. ആദ്യഘട്ടത്തില്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്കുമാത്രമേ ആപ്പ് സേവനം ലഭ്യമാകുകയുള്ളു.ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡാണ് ആപ്പിന്റെ പ്രത്യേകത.
ട്വിറ്ററില്‍ വന്ന മാറ്റങ്ങള്‍ യൂസര്‍മാരെ അസ്വസ്ഥരാക്കുന്നതിനിടയിലാണ് പുതിയ ആപ്പിന്റെ കടന്നു വരവ്. പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമിടാക്കി തുടങ്ങിയതുമൊക്കെ ട്വിറ്ററിനെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്സിന് ഗുണകരമാവാനാണ് സാധ്യത.
നേരത്തെ ട്വിറ്ററുമായി മത്സരിക്കാന്‍ മാസ്റ്റഡണ്‍, ട്രംപിന്റെ ദി ട്രൂത്ത് പോലുള്ള പ്ലാറ്റ്ഫോമുകള് രംഗത്ത് വന്നിരുന്നു. കൂടാതെ ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സിയും ബ്ലൂ സ്കൈ എന്ന പേരില്‍ ട്വിറ്ററിന്റെ എതിരാളിയെ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ട്വിറ്ററിന് മുന്നിലെ വലിയ വെല്ലുവിളിയായിരിക്കും ത്രെഡ്സ് എന്നാണ് വിലയിരുത്തല്‍. കൂടാതെ വലിയൊരു ശതമാനം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെയും ആപ്പ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. മെറ്റ അതിന്റെ നിലവിലുള്ള പ്രൈവസി പോളിസ് തന്നെയാകും ഇവിടെയും ഫോളോ ചെയ്യുക.
ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചപ്പോള്‍, മെറ്റയുടെ അനുബന്ധ സ്ഥാപനമായ ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചര്‍ ടിക്ടോക്കിന് സമാനമായിരുന്നു. കൂടാതെ ടിക്ടോക്ക് വീഡിയോ ക്രിയേറ്റേഴ്സിന് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു പുതിയ പ്ലാറ്റ്ഫോം കൂടിയാണ് ഇന്‍സ്റ്റഗ്രാം നല്‍കിയത്.