25–ാം വയസ്സിൽ മൂന്ന് വീടുകൾ സ്വന്തമാക്കി ഓസ്ട്രേലിയൻ വനിത. നഴ്സും റിയൽ എസ്റ്റേറ്റ് ഏജന്റുമായ കീലെയ് സ്റ്റാർലിങ് ആണ് വളരെ ചെറിയ പ്രായത്തിൽ തന്നെ 3 വീടുകൾ സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയിൽ തന്നെ പെർത്തിൽ 2 വീടും, അൽബാനിയിൽ ഒന്നുമാണ് സ്റ്റാർലിങ്ങിനും ഭർത്താവിനും സ്വന്തമായിട്ടുള്ളത്.
കല്യാണം കഴിയുന്നതിന് 4 വർഷങ്ങൾക്ക് മുമ്പാണ് ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന സ്റ്റാർലിങ്ങിന്റെ ഭർത്താവ് തന്റെ ആദ്യത്തെ വീട് വാങ്ങുന്നത്. അതിനെ സ്വന്തം വീടായാണ് കണക്കാക്കുന്നതെന്ന് സ്റ്റാർലിങ് പറയുന്നു. കല്യാണത്തിന് ശേഷം ഇരുവരുടെയും രണ്ടാമത്തെയും സ്റ്റാർലിങ്ങിന്റെ ആദ്യത്തെയും വീട് വാങ്ങുകയായിരുന്നു. കല്യാണം കഴിഞ്ഞ് 8 മാസങ്ങൾക്ക് ശേഷമാണ് സ്റ്റാർലിങ് തന്റെ ആദ്യത്തെ വീട് വാങ്ങുന്നത്. എന്നാൽ കല്യാണം കഴിയുന്നതിന് മുന്നെ തന്നെ പണം സമ്പാദിച്ചിരുന്നതായി സ്റ്റാർലിങ് പറയുന്നു.
നിലവിലുള്ള സ്ഥലങ്ങളിൽ ഒന്നിൽ നിന്നുമുള്ള ഓഹരി ഉപയോഗിച്ചാണ് മൂന്നാമത്തെ സ്ഥലം വാങ്ങിയത്. അടുത്ത മാസത്തോടെ മൂന്നാമത്തെ വീട്ടിലേക്ക് താമസം മാറാനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ രണ്ടു വീടുകൾ വാങ്ങിയത് രാജ്യത്ത് ജീവിത ചിലവ് തന്നെ പ്രതിസന്ധിയിൽ ആയിരുന്ന സമയത്താണ് എന്നത് അതിശയം തോന്നിക്കുന്ന കാര്യമാണ്.
ഭർത്താവ് വീട് വാങ്ങുന്നതിന് പണം ഒന്നും നൽകിയില്ലെങ്കിലും ഞങ്ങൾ സംയുക്തമായാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. നിലവിൽ ഞങ്ങളുടെ മൂന്നാമത്തെ വീട് വിൽക്കാനുള്ള നടപടികൾ നടക്കുകയാണ്. ഞങ്ങൾ മുന്നോട്ട് വെച്ച ഓഫർ അവർ അംഗീകരിച്ചിട്ടുണ്ട്. വീട് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും സ്റ്റാർലിങ് പറഞ്ഞു.
അതേസമയം ഒന്നിൽ കൂടുതൽ സ്ഥലങ്ങൾ വാങ്ങുമ്പോൾ ആരും പേടിക്കേണ്ടതില്ലെന്ന് സ്റ്റാർലിങ് പറയുന്നു. കാരണം ഒരിക്കൽ നിങ്ങൾ സ്ഥലം വാങ്ങിയാൽ, ഓഹരി വഴി പണം സമ്പാദിക്കുകയും അത് ഉപയോഗിച്ചുകൊണ്ട് അടുത്ത സ്ഥലം വാങ്ങുവാനും സാധിക്കും. അതുകൊണ്ട് തന്നെ ഒന്നിലധികം സ്ഥലങ്ങൾ വാങ്ങുമ്പോൾ ആരും പെട്ടുപോകുമെന്ന പേടി വേണ്ടെന്നാണ് സ്റ്റാർലിങ്ങിന് മറ്റുള്ളവരോട് പറയാനുള്ളത്.