നാളുകൾ നീണ്ട ഷൂട്ടിംഗ് തിരക്കുകൾക്ക് ശേഷം കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മോഹൻലാൽ. കൊച്ചിയിലെ വീട്ടിൽ സുഹൃത്തുക്കൾക്കും കുടുംബത്തോടും ഒപ്പമാണ് മോഹൻലാൽ ഓണം ആഘോഷിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ താഹ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പ്രണവ് മോഹൻലാലിനൊപ്പം തന്റെ മകൻ നിൽക്കുന്ന ഫോട്ടോയും സമീർ പങ്കുവച്ചിട്ടുണ്ട്.
യാത്രകളെ സ്നേഹിക്കുന്ന പ്രണവ് ഇത്തവണ ഓണത്തിന് എത്തിയ സന്തോഷത്തിലാണ് ആരാധകര്‍. ഇത്തവണയെങ്കിലും ഓണത്തിന് താരത്തെ കാണാന്‍ പറ്റിയല്ലോ എന്നാണ് ഇവര്‍ പറയുന്നത്.
‘വൃഷഭ’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നന്ദകിഷോര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ഏക്ത കപൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. രാഹിണി ദ്വിവേദി,റോഷന് മെക, ഷനയ കപൂര്‍, സഹ്റ ഖാന്, ശ്രീകാന്ത് മെക എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ജയിലര്‍ എന്ന ചിത്രമാണ് നടന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ ആണ് മോഹന്‍ലാല്‍ എത്തിയത്.