കാൻബറ സെക്രഡ് ഹാർട്ട് ക്നാനായ കാത്തൊലിക് മിഷൻ ഈശോയുടെ തിരുഹൃദയ തിരുന്നാൾ ഒക്ടോബർ 6,7,8 തീയതികളിൽ യാരലുംല സെന്റ് പീറ്റർ ചാനൽ പള്ളിയിൽ വച്ച് ഏറ്റവും
ഭക്തിയാദരവോടെ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ വീശിഷ്ട സാന്നിദ്ധ്യത്തിൽ ആഘോഷിക്കുന്നു.
പെരുന്നാളിന്റെ ഒരുക്കമായിട്ട് സെപ്റ്റംബർ 28 വ്യാഴാഴ്ച മുതൽ തിരുഹൃദയ നൊവേന 9 ദിവസത്തേക്ക് നടത്തപ്പെടും.
ഒക്ടോബർ 6 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റോടു കൂടി തിരുന്നാളിന് ആരംഭം കുറിക്കും.
ഒക്ടോബർ 7 ശനിയാഴ്ച 10 മണിക്ക് നാല് കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും വൈകുന്നേരം കാൻബറ ക്നാനായ അസോസിയേഷൻ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും.
ഒക്ടോബർ 8 ഞായർ 2.30 മണിക്ക് ആഘോഷമായ റാസാ കുർബാനയും പരിശുദ്ധ കുർബാനയുടെ ആശിർവാദവും തുടർന്നുള്ള സ്നേഹ വിരുന്നോട് കൂടി ,2023 തിരുന്നാളിന് പരിസമാപനം കുറിക്കും.
പെരുന്നാൾ ദിവസങ്ങളിൽ കഴുന്ന് അടിമവയ്ക്കൽ സൗകര്യം ഉണ്ടായിരിക്കും.
തിരുന്നാളിനോട് അനുബന്ധിച്ചു അണിയിച്ചൊരുക്കുന്ന ചെണ്ടമേളം, നാടൻ തട്ടുകട,വെച്ചുവാണികടകൾ എന്നിവ നമ്മുടെ നാടിന്റെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളിലേക്ക് പുതു തലമുറയെ നയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.തിരുന്നാളിന്റെ വിജയത്തിനായി ഇടവക വികാരി Fr. Dalish കൊച്ചേരിയിൽ , ജനറൽ കൺവീനർ ജെക്സിൻ ആനാലിപ്പറയിൽ, കൈക്കാരന്മാർ ആയ ജോബി പുലികുത്തിയേൽ,സ്റ്റീഫൻ കുടിയിരിപ്പിൽ എന്നിവരുടെ നേതൃത്വത്തിൽവിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരoഭിച്ചിരിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.