കൊച്ചി: ഷോപ്പിംഗ് മോളിലെ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് വീഡിയോ പകർത്തിയ ഐടി ജീവനക്കാരൻ അറസ്റ്റിലായ വാർത്ത ഇന്ന് പുറത്തുവന്നിരുന്നു. കൊച്ചിയിലയിരുന്നു സംഭവം. എന്നാൽ ഇയാൾ മാളിൽ ചെയ്തുകൂട്ടിയത് ചില്ലറ കാര്യങ്ങളായിരുന്നില്ല. സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്ന ഇയാൾ ചെയ്തതും പറഞ്ഞതും എല്ലാം.മാളിൽ വേഷം മാറിയെത്തി ക്യാമറ വച്ച് പിടിയിലായപ്പോൾ, താൻ ട്രാൻസ് ജെൻഡറാണെന്നും ലെസ്ബിയനാണെന്നുമൊക്കെ പറഞ്ഞ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ കാര്യങ്ങളൊന്നും ആ വഴിക്കുന്ന നടന്നില്ല. പിടിയിലായതാകട്ടെ, ഇൻഫോ പാർക്കിലെ ജീവനക്കാരനും. കണ്ണൂർ കരുവള്ളൂര്‍ സ്വദേശി എംഎൽ അഭിമന്യുവാണ് അറസ്റ്റിലായത് കൊച്ചിയിലെ ഷോപ്പിംഗ് മാളിലാണ് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ക്യാമറ വെച്ചത്. പർദ്ദ ധരിച്ചാണ് ശുചിമുറിക്കകത്ത് കടന്നത്.