ചെന്നൈ: ഫേയ്മെസ് ആവണമെന്ന ലക്ഷ്യത്തോടെ ജോലി സ്ഥലത്ത് പീഡനമാണെന്ന് കരഞ്ഞു പറഞ്ഞ് വീഡിയോ പോസ്റ്റു ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തമിഴ്നാട്ടിൽ ഇന്നലെയാണ് വീഡിയോ പരന്നത്. തമിഴ്നാട്ടിൽ ജോലിക്കെത്തിയപ്പോൾ മർദ്ദനമേറ്റതായി വ്യാജമായി പ്രചരിപ്പിച്ചത് ഝാര്‍ഖഡ്ഢില്‍ നിന്നുള്ള യുവാക്കളാണെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു.
മനോജ് യാദവും സുഹൃത്തുക്കളും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചത്. പോപ്പുലാരിറ്റിക്ക് വേണ്ടിയും കുടിയേറ്റ തൊഴിലാളികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനും വേണ്ടിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ മർദ്ദനമേൽക്കുകയാണെന്നും തമിഴ്നാട് സർക്കാരും ഝാർഖണ്ഡ് സർക്കാരും നാട്ടിലെത്താൻ സഹായിക്കണമെന്നാണ് വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ മനോജ് യാദവിനെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിൽ യാതൊരു പ്രശ്നങ്ങളില്ലെന്നും കഴിഞ്ഞ 25 വർഷമായി ഇവിടെ ജീവിച്ചു വരികയാണെന്നും വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ കൂടി ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെ എല്ലാം ലഭിക്കുന്നുണ്ട്. മറ്റു പ്രശ്നങ്ങളൊന്നും നേരിടുന്നില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.