മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഗർഡർ സ്ഥാപിക്കുന്ന യന്ത്രം വീണ് 14 നിർമ്മാണ തൊഴിലാളികൾ മരിച്ചു. ഷാപ്പൂരിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. ഗർഡർ സ്ഥാപിക്കുന്നതിനിടെയാണ് യന്ത്രം വീണത്. യന്ത്രം നിയന്ത്രണം വിട്ട് തൊഴിലാളികൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 14 പേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. ഗര്‍ഡറിന്റെ ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വലിയ പരിശ്രമം വേണ്ടി വന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.