രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം. അതുതന്നെയാണ് കിംഗ് ഓഫ് കൊത്തയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം. പിന്നെ മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം, ഗോകുൽ സുരേഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം. ഇതെല്ലാം ആയിരുന്നു കിംഗ് ഓഫ് കൊത്തയുടെ യുഎസ്പി. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. പിന്നാലെ ഡീഗ്രേഡിങ്ങും നടന്നിരുന്നു. എന്നാൽ ഡീഗ്രേഡിങ്ങോ പുതിയ റിലീസുകളോ ഒന്നും കിംഗ് ഓഫ് കൊത്തയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് റിപ്പോർട്ട്.
കേരളത്തിൽ നിന്നുമാത്രം ആദ്യ രണ്ട് ദിവസങ്ങളിലായി 7.8 കോടി ചിത്രം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതായത്, വ്യാഴം 5.75 കോടിയും വെള്ളി 2.05 കോടിയും ആണ് നേടിയിരിക്കുന്നത്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ഏകദേശം 22 കോടിക്കടുത്ത് ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.