ദില്ലി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി.മണിപ്പൂരിലെ ചൗബാൽ ജില്ലയിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗീകാതിക്രമം നടത്തിയ ക്രൂരതയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. കാർഗിയില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യടക്കമുള്ള മൂന്ന് കുക്കി സ്ത്രീകളെയാണ് അക്രമികകള്‍ നഗ്നരാക്കിയത്. ഇതില്‍ രണ്ട് പേരെ നഗ്നാരാക്കി റോഡിലൂടെ നടത്തി. ഒരാളെ കൂട്ടബലാത്സഗം ചെയ്തുവെന്നാണ് പരാതി. മേയ് പതിനെട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വിഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. പൊലീസ് പരാതി അവഗണിച്ചുവെന്ന് അക്രമം നേരിട്ട സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് ആരോപിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഈ സൈനികൻ തന്റെ ഭാര്യ വിഷാദ രോഗിയായെന്നും ഒരു മാധ്യമത്തോട് പറഞ്ഞു.