കൊച്ചി: നടൻ ബാലയ്ക്കെതിരെ മുൻ ഭാര്യ നൽകിയ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്. കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ബാലയുടെ അഭിഭാഷക മാധ്യമങ്ങളോട് അറിയിച്ചു. നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നെന്നും എന്നിട്ടും പൊലീസ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഇവർ പറയുന്നു.
ഇന്ന് പുലര്‍ത്തെയാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്നും കടവന്ത്ര പൊലീസ് ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസില്‍ പ്രതികളാണ്. മകളുമായി ബന്ധപ്പെട്ടടക്കം ബാല നടത്തിയ പരാമർശങ്ങളും അറസ്റ്റിന് കാരണമായിട്ടുണ്ട്. ബാല നീതി നിയമപ്രകാരവും നടനെതിരെ കേസ് എടുത്തിട്ടുണ്ട്.