ദില്ലി: ഗുജറാത്തിൽ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ ഹർജി ശനിയാഴ്ച്ച പ്രത്യേക സിറ്റിംഗിലൂടെ പരിഗണിച്ച കോടതി ഗുജറാത്ത് ഹൈക്കോടതിക്ക് എതിരെ രൂക്ഷ വിമർശനം ഉയർത്തിരുന്നു. അനുകൂലമായ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചിട്ടും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ 12 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി, ഗുജറാത്ത് ഹൈക്കോടതിക്കെതിരെ അന്ന് വിമർശനം നടത്തിയത്. ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത് നിരുത്തപരമായ നടപടിയെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.