കാന്‍ബറ: ഓസ്ട്രേലിയയില്‍ സമുദായ കൂട്ടായ്മ രൂപപ്പെട്ടുവരുന്നതില്‍ അഭിമാനിക്കുന്നതായി താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.കാന്‍ബറ കത്തോലിക്കാ കോണ്‍ഗ്രസ് ആരംഭിക്കുന്ന തണല്‍ പദ്ധതിയുടെ ഉദ്ഘാടനം കാന്‍ബറ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍നിന്ന് എത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ എല്ലാവിധ സഹായവും കത്തോലിക്കാ കോണ്‍ഗ്രസ് ചെയ്തുകൊടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.
കാന്‍ബറ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബെനഡിക്ട് ചെറിയാന് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ബിനീഷ് നരിമറ്റം, പ്രസിഡന്റ് ജോണിക്കുട്ടി തോമസ്, ഭാരവാഹികളായ ജോജോ മാത്യു, ജോബി ജോര്‍ജ്, തോമസ് ജോണ്‍, ബെന്നി കമ്ബമ്ബുഴ, ജോര്‍ജി പുല്ലാട്ട്, ബിജു തോമസ്, ജോസ് തോമസ്, റോയ് ജോസഫ്, ബിജു പുളിക്കാട്ട്, യൂത്ത് പ്രതിനിധി ജോര്‍ജ് കെ.ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.