ടൊറന്റോ: കാനഡയില്‍ ഹിന്ദു ക്ഷേത്രചുമരില്‍ വീണ്ടും ഹിന്ദുവിരുദ്ധ, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ശ്രീലക്ഷ്മി നാരായണക്ഷേത്രത്തില് കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം.
ഖലിസ്താൻ അനുഭാവികളായ സ്ത്രീയും പുരുഷനുമാണ് പിന്നിലെന്ന് ക്ഷേത്രം അധികൃതര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഖലിസ്താൻ അനുകൂല പോസ്റ്റര്‍ പതിച്ചിട്ടുമുണ്ട്. കാനഡയില്‍ നേരത്തെ പലതവണ വിവിധയിടങ്ങളില്‍ ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം മൂന്ന് സംഭവങ്ങളുണ്ടായി. കാനഡയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് സംഭവത്തെ അപലപിച്ചു. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രതിഷേധം അറിയിച്ചിരുന്നു.