ജനീവ: കോവിഡിനേക്കാള്‍ മാരകമായ അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.അടുത്ത മഹാമാരിക്ക് ലോകം തയ്യാറാകണം, അത് കോവിഡ് 19 പാൻഡെമിക്കിനേക്കാള്‍ ‘മാരകമായേക്കാമെന്ന്ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പകര്‍ച്ചവ്യാധിക്ക് തയ്യാറെടുക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടപ്പിലാക്കാൻ ഡബ്ല്യുഎച്ച്ഒ തലവൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെയാണ് പിൻവലിച്ചത്. എന്നാല്‍ ആഗോള ആരോഗ്യ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ജനങ്ങളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന കാരണമാകുന്ന മറ്റൊരു മാരകമായ വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അടുത്ത മഹാമാരിയെ ഇല്ലാതാക്കാൻ ഒരുപോലെ, കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാൻ എല്ലാവരും തയ്യാറാവണം. കോവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാര്‍ഢ്യത്തോട് കൂടി ഇനി വരുന്ന മഹാമാരിയേയും പ്രതിരോധിക്കാൻ തയ്യാറാകണമെന്നും ഡബ്ല്യുഎച്ച്ഒ തലവൻപറഞ്ഞു.