മലപ്പുറം : താനൂരിൽ ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ് തിരച്ചിൽ പുനരാരംഭിച്ചു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്സുമാണ് രാവിലെ വെളിച്ചം വീണതോടെ തെരച്ചിൽ തുടങ്ങിയത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എൻഡിആർഎഫ് സംഘം ന്യൂസിനോട് പങ്കുവെച്ചു. അപകടത്തിൽപ്പെട്ടവർ ഒഴുകിപ്പോയതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.