പെർത്ത് : ഭാഷയ്ക്കും ഭാവങ്ങൾക്കും അതീതമായി ലോകത്തെ ഒന്നാക്കാൻ കഴിയുന്ന മാന്ത്രികസ്പർശം സംഗീതത്തിനുണ്ടെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചുകൊണ്ട് തമിഴ് സംസ്കാരത്തെ ആഘോഷിക്കുന്നതിനായി തമിഴ് അൺപ്ലഗ്ഡ് മ്യൂസിക്കൽ നൈറ്റ് – മെല്ലിസൈ സംഗമം മാർച്ച് എട്ടിന് വില്ലേട്ടനിലുള്ള ICC ഹാളിൽ നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു .
തീയതി: മാർച്ച് 8, 2025
സ്ഥലം: ICC ഹാൾ, വില്ലെറ്റൺ
ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ :
https://www.justeasybook.com/events/mellisai-sangamam
സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ ഓളമിടുന്ന ഈണങ്ങളിൽ ലോകം ഒന്നാകുന്ന ദിവസത്തെ വരവേൽക്കാൻ ഏവരും ടിക്കറ്റുകൾ ഇന്ന് തന്നെ ഉറപ്പാക്കേണ്ടതാണ്.പെർത്തിൽ അരങ്ങേറുന്ന ഹൃദ്യമായ സംഗീത രാവിന്റെ പ്രധാനപ്പെട്ട സ്പോൺസർമാരിൽ ഒരാളാണ് വിദഗ്ദ്ധ പ്രോപ്പർട്ടി സെറ്റിൽമെൻ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മൈറ്റി പ്രോപ്പർട്ടി സെറ്റിൽമെന്റ്.
വിസ്മയിപ്പിക്കുന്ന മെലഡികൾ, ഇലക്ട്രിഫൈയിങ് പ്രകടനങ്ങൾ, എന്നിവയുടെ ഒരു സായാഹ്നത്തിനായി കാത്തിരിക്കാം.