ബാര്‍ബഡോസ്: ആദ്യമായി ടി20 ലോകകപ്പിന്റെ സെമിയിലെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു അഫ്ഗാനിസ്ഥാന്. ബംഗ്ലാദേശിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് അഫ്ഗാന് സെമി ഉറപ്പിച്ചത്. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അഫ്ഗാന്റെ സെമി പോരാട്ടം. അഫ്ഗാന് ടീമിനെ വലിയ രീതിയിലുള്ള അഭിനന്ദന സന്ദേശങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതിലൊന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നായിരുന്നു. താലിബാന് ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന് മുത്താഖിയാണ് അഫ്ഗാന് ക്യാപ്റ്റന്‍ റാഷിദ് ഖാനുമായി സംസാരിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ മുത്താഖി തകര്‍പ്പന്‍ വിജയത്തിന് റാഷിദിനെ അഭിനന്ദിക്കുന്നതായി കാണാം. റാഷിദിനും അഫ്ഗാനിസ്ഥാന് ടീമിലെ മറ്റുള്ളവര്‍ക്കുമായി അദ്ദേഹത്തിന് ഒരു പ്രത്യേകം സംസാരിക്കുന്നുണ്ടായിരുന്നു. വീഡിയോ കാണാം…