കാബൂള്‍ : കൊലക്കുറ്റം ആരോപിക്കപ്പെട്ടയാളെ പരസ്യമായി വധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇന്നലെ ലഘ്മൻ പ്രവിശ്യയിലെ സുല്‍ത്താൻ ഘാസി ബാബ പട്ടണത്തിലാണ് സംഭവം.
പരസ്യ വധശിക്ഷ മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് അധികൃതര്‍ പറയുന്നു. 2,000ത്തോളം പേര് വധശിക്ഷയ്ക്ക് സാക്ഷിയായെന്നാണ് വിവരം. പ്രതിക്ക് നേരെ അധികൃതര്‍ ആറ് തവണ വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറയുന്നു. അജ്മല്‍ എന്നാണ് വധശിക്ഷയ്ക്ക് വിധേയമായ ആളുടെ പേരെന്നും ഇയാള്‍ അഞ്ച് പേരെ കൊന്നതായും പറയപ്പെടുന്നു. 2021ല്‍ താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ച ശേഷം ഇത് രണ്ടാം തവണയാണ് രാജ്യത്ത് പരസ്യ വധശിക്ഷ അരങ്ങേറുന്നത്.