സിഡ്നി: സീറോമലബാര്‍ സഭയിലെ വിശ്വാസ പരിശീലന ശുശ്രൂഷ ആഗോള കത്തോലിക്കാസഭയില്‍ മാതൃകയാണെന്ന് ഓസ്ട്രേലിയയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ.
ചാള്‍സ് ബാല്വോ അഭിപ്രായപ്പെട്ടു.
കാന്‍ബറയില്‍ സീറോമലബാര്‍ സഭയുടെ സിഡ്നി മേഖല മതാധ്യാപക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതബോധനകേന്ദ്രം രൂപത ഡയറക്ടര്‍ ഫാ. മാത്യു അരീപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. നോബി ജോസഫ് ക്ലാസ് നയിച്ചു. ദീപു മാത്യു തോമസ്, സിജോ ടോണിയോ, ഫാ. ബിനീഷ് നരിമറ്റത്തില്‍, ഫാ. ഡാലിഷ് കോച്ചേരിയില്‍, ഫാ. ജോര്‍ജ് മങ്കുഴിക്കരി, ഫാ. ജോണ്‍ പുതുവ, ഫാ. ബിനു മാളിയേക്കല്‍, ഫാ. തോമസ് പേഴുംകാട്ടില്‍, ഫാ. ജോബി തരണിയില്‍, ഫാ.സിബി താന്നിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ ഇടവകകളില്‍നിന്ന് 150 വിശ്വാസ പരിശീലകര്‍ പങ്കെടുത്തു.