കോട്ടയം: സീറോ മലബാർ സഭ പുതിയ ബിഷപ്പുമാരെ നിയമിച്ചു. സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്.
ഗോരഖ്പൂർ രൂപതയുടെ ബിഷപ്പായി ഫാദർ മാത്യൂ നെല്ലിക്കുന്നേലിനെ നിയമിച്ചു. മാർ തോമസ് തുരുത്തിമറ്റം സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ബിഷപ്പിനെ തെരഞ്ഞെടുത്തത്.
ബിഷപ്പ് മാത്യു നെല്ലിക്കുന്നേലിന്റെ സഹോദരനാണ് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ. ഇതോടെ ജ്യേഷ്ഠനും അനുജനും ഒരു സഭയ്ക്ക് കീഴില്‍ ബിഷപ്പുമാരാകുന്നു എന്ന പ്രത്യേകതയും കൈവന്നു.
സിനഡുപിതാക്കന്മാരും സഭാകാര്യാലയത്തിലെ വൈദികരും സമർപ്പിതരും നിയുക്തമെത്രാന് അഭിനന്ദനങ്ങളും ആശംസകളുമറിയിച്ചു.