സിഡ്‌നി : സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് ഓസ്ട്രേലിയൻ ജനതയെ കൈപിടിച്ചു കയറ്റാനായി വിരലുകളിൽ മായാജാലം തീർക്കുന്ന രാജകുമാരന്റെ രംഗപ്രവേശത്തിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം.ജൂലൈ 19,20,21 തീയതികളിൽ ഓസ്ട്രേലിയ ഇളക്കിമറിക്കാൻ സ്റ്റീഫൻ ദേവസിയും സംഘവും എത്തുകയാണ്. സംഗീത ലോകത്തെ പ്രഗൽഭ കലാകാരന്മാരോടൊപ്പമാണ് സ്റ്റീഫൻ ദേവസിയുടെ ഓസ്ട്രേലിയൻ പര്യടനം.
July 19 സിഡ്‌നി Stanhope Garden’s ൽ 6:30pm ന് നടത്തപ്പെടുന്ന ഈ പരിപാടിയുടെ Online tickets sale കുറഞ്ഞ നിരക്കിൽ അതും സ്പെഷ്യൽ ഡിസ്കൗണ്ട് ആയി നേരത്തെ തന്നെ ബുക്കിങ്ങ് തുടങ്ങിയിരുന്നു .
സ്റ്റീഫൻ ദേവസ്സി മ്യൂസിക്കൽ ലൈവ് ഷോയുടെ ടിക്കറ്റ് വിൽപ്പന ഏകദേശം കഴിഞ്ഞതായും, ഞായറാഴ്ച ടിക്കറ്റ് വില്പനയുടെ അവസാന ദിവസമാണെന്നും സംഘാടകർ വ്യക്തമാക്കി. സ്റ്റീഫൻ ദേവസ്സിയുടെ സംഗീത മാന്ത്രികജാലം കാണുവാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യേണ്ടതാണെന്നും സംഘാടകർ അറിയിച്ചു.ഈ പ്രോഗ്രാം കാണുവാനുള്ള സുലഭ അവസരം നഷ്‌ടപെടാതിരിക്കുവാൻ ഉടൻ ടിക്കറ്റ്സ് ബുക്ക് ചെയ്യുക.
https://www.trybooking.com/CRNDY
സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഇൻഡോസ് റിതംസ് സിഡ്‌നി അവതരിപ്പിക്കുന്ന fusion ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്.കൂടാതെ കണ്ണുകളെ കുളിരണിയിക്കാൻ സിഡ്‌നിയിലെ പ്രഗൽപ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരങ്ങളും പരിപാടിയുടെ മാറ്റു കൂട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു.മാത്രല്ല വ്യത്യസ്ത രീതിയിലുള്ള ലൈവ് ഫുഡ് സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.Rodie Ran productions ന്റെ രഞ്ജിത് ആൻഡ് ടീം ആണ് ഈ പ്രോഗ്രാമിന്റെ ലൈറ്റ് ആൻഡ് സൗണ്ട് കൺട്രോൾ ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്കും അന്വേഷങ്ങൾക്കും പരിപാടിയുടെ സംഘാടകരായ
ഷിജോ പി ജോസ് , മൊയ്‌തീൻ ഹബീബ് ജോമേഷ് ടോമി ജോസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
MOITHEEN HABEEB :0468713439
SHIJO P JOSE : 0481785999
JOMESH TOMY JOSE : 0421187625