സിഡ്നി: വചന പ്രഘോഷണത്തിനിടെ തന്നെ ആക്രമിച്ച യുവാവ് തന്റെ പ്രിയപ്പെട്ട മകനെന്ന് തീവ്രവാദിയുടെ കുത്തേറ്റ ബിഷപ് മാർ മാറി ഇമ്മാനുവല്‍.
കഴിഞ്ഞദിവസം വീണ്ടും വചനപ്രഘോഷണത്തിനെത്തിയപ്പോഴാണ് ബിഷപ് തന്നെ ആക്രമിച്ച യുവാവ് തന്റെ പ്രിയപ്പെട്ട മകനായിരിക്കുമെന്നു പറഞ്ഞത്. അക്രമിയോട് ക്ഷമിക്കുന്നതായി ആശുപത്രിയില്‍വച്ചുതന്നെ അദ്ദേഹം പറഞ്ഞിരുന്നു. എല്ലായ്പ്പോഴും താങ്കള്‍ക്കുവേണ്ടി പ്രാർത്ഥിക്കും.
രക്ഷകനായ യേശുക്രിസ്തു താങ്കളുടെ ഹൃദയത്തിലും ആത്മാവിലും പ്രകാശം പരത്തട്ടെ. ഈശോയുടെ നാമത്തില്‍ നിന്നോടു ക്ഷമിച്ചിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇത് എനിക്കു ലഭിച്ച നിത്യസമ്മാനമാണെന്നും മാർ മാറി പറഞ്ഞു.