ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മിയാമി. ദി ഇക്കോണമിസ്റ്റ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് മികച്ച നഗരമായി മിയാമിയെ തെരെഞ്ഞെടുത്തത്. പട്ടികയിൽ രണ്ടാമത് സിംഗപ്പൂരും മൂന്നാം സ്ഥാനത്ത് ദുബായിയുമാണ്.
ന്യൂയോർക്ക്, ലണ്ടൻ എന്നീ നഗരങ്ങൾക്ക് പുറകിലായി ആറാമത് ഓസ്ട്രേലിയയിലെ സിഡ്നിയാണ്. ടോക്കിയോ, ജോഹന്നാസ് ബർഗ്, പാരീസ്, സാൻഫ്രാൻസിസ്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റു നഗരങ്ങൾ.
ജനസംഖ്യ, സാമ്പത്തിക വളർച്ച, തൊഴിൽ ലഭ്യത, പാർപ്പിട വില എന്നിവയെ അടിസ്ഥാനമാക്കിയാണ് ദി ഇക്കോണമിസ്റ്റ് മാഗസിൻ മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ 3 വർഷത്തെ പ്രകടനം വിലയിരുത്തിയാണ് ഈ അംഗീകാരം.