സിഡ്നി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ ‘സിഡ്മൽ പൊന്നോണം 23’ന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. സിഡ്നി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബീന രവികുമാർ ആദ്യ ടിക്കറ്റ് ലൈഫ് മെമ്പരായ അനിൽ കുമാറിന് നൽകി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.
ഏകദേശം 1500 പേർ പങ്കെടുക്കുന്ന ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. കേരളത്തിന്റെ തനതു സാംസ്കാരിക പൈതൃകത്തിൽ ഒരുക്കുന്ന ഓണം വില്ലേജിൽ അത്തപ്പൂക്കള മത്സരങ്ങൾ ഉൾപ്പെടെ വിവിധ നാടൻ കായിക മത്സരങ്ങൾ, നാടൻ ബ്രേക്ക്ഫാസ്റ്റ്, ഫോട്ടോ ബൂത്ത്, വിവിധ സ്റ്റാളുകൾ എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് മനം കുളിർപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. കുടുംബമായി ഒരു ദിവസം നീണ്ട ഓണാഘോഷം എന്ന രീതിയിലാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ക്രമീകരിച്ചത്.