മുംബൈ: ഫുഡ് ഡെലിവറി ആപ്പായ ‘സ്വിഗ്ഗി വൺ’ ലോഗിൻ നടപടിക്രമങ്ങൾ പരിഷ്കരിച്ചു. ‘സ്വിഗ്ഗി വൺ’ അംഗങ്ങൾക്ക് ഇനി രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്നും ലോഗിൻ ചെയ്യാൻ സാധിക്കില്ല. നെറ്റ്ഫ്ലിക്സിന്റേതിന് സമാനമാണ് സ്വിഗ്ഗിയുടെ നടപടി. പാസ്വേഡ് പങ്കിടൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ആദ്യം അറിയിച്ചത് നെറ്ഫ്ലിക്സ് ആയിരുന്നു. സ്വിഗ്ഗി അതിന്റെ വരിക്കാർക്ക് സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷനിൽ വരുത്തിയ പരിഷ്ക്കരണങ്ങളെക്കുറിച്ച് ഇമെയിൽ അയച്ചു. സ്ഥാപനത്തിൽ നിന്നുള്ള ഇമെയിൽ അനുസരിച്ച്, ഫെബ്രുവരി 8 മുതൽ സ്വിഗ്ഗി വൺ ഉപഭോക്താക്കൾക്ക് രണ്ടിൽ കൂടുതൽ ഉപകരണങ്ങളിൽ ഒരു അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ല.
സ്വിഗ്ഗി വൺ അംഗത്വം വ്യക്തിഗത ഉപയോഗത്തിനുള്ളതാണ്. ഇതിൽ ദുരുപയോഗം നടക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങളുടെ അംഗങ്ങളെ ഏറ്റവും മികച്ച രീതിയിൽ സേവിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നതായി കമ്പനി വ്യക്തമാക്കി.സ്വിഗ്ഗി വൺ അംഗത്വത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും സ്വിഗ്ഗി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും അതിൽ പരാമർശിക്കുന്നു.പ്രതിമാസം 75 രൂപയാണ് സ്വിഗ്ഗിയുടെ അംഗത്വ പദ്ധതിയുടെ ചെലവ്. ഉപയോക്താക്കൾ മൂന്ന് മാസത്തേക്ക് 299 രൂപയും ഒരു വർഷം മുഴുവൻ 899 രൂപയും നൽകണം. പാസ് വെഡ് പങ്കിടുന്നതിലൂടെ കമ്പനി നഷ്ടം ഉണ്ടാകുന്നു എന്നും ഇത് ബിസിനസ്സിന് വരുമാനം വർദ്ധിപ്പിക്കാൻ തടസമാകുന്നു എന്നും കമ്പനി വ്യക്തമാക്കുന്നു.