കറാച്ചി : പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില് സ്ഥിതി ചെയ്യുന്ന തങ്ങളുടെ എംബസി അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയാണെന്ന് സ്വീഡന് അറിയിച്ചു.
സുരക്ഷാ ഭീഷണി മുന്‍നിറുത്തിയാണ് തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവവുമായി നീക്കത്തിന് ബന്ധമുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. പാക് നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അതേ സമയം, പാകിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദി ആക്രമണം വര്‍ദ്ധിക്കുന്നതും ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്.