ഗോൾഡ് കോസ്റ്റ്: സ്വരലയ മ്യൂസിക് സ്കൂളും ബ്രിസ്ബെയ്ൻ ചെണ്ടമേളവും ഗോൾഡ് കോസ്റ്റ് നൈട്സും ചേർന്ന് സംയുക്തമായി നടത്തുന്ന സംഗീത രാവ് ‘സ്വരലയ സ്റ്റാർ സിംഗർ 2023’ ഈ മാസം 10 ന്. Ormeau-വിലെ ഹൈവേ ചർച്ച് ഹാളിൽ വൈകിട്ട് 6 മണി മുതൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ. സുധീപ് കുമാറിനോടൊപ്പം സ്വരലയ മ്യൂസിക് സ്കൂളിലെ വിദ്യാർത്ഥികളും ചേർന്ന് സായംസന്ധ്യയെ സംഗീതാദ്രമാക്കുന്നതാണ്. കൂടാതെ പരിപാടിക്ക് മേമ്പൊടിയേകാൻ B-Pop Dance Crew ന്റെ നൃത്തങ്ങളും ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. സിംഗിൾ ടിക്കറ്റിന് 10 AUD ഉം ഫാമിലി ടിക്കറ്റിന് 30 AUD യുമാണ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
For tickets:
https://www.trybooking.com/CIDPN