ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്നിലെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സംഘടിപ്പിക്കുന്ന സ്വാദ് ഫുഡ് ഫെസ്റ്റിവൽ മെയ് 25 ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണം ഇന്ത്യൻ വിഭവങ്ങളാണ്. പ്രവേശനം തികച്ചും സൗജന്യമായ ഈ പരിപാടിയിയെ ആകർഷണീയമാക്കുന്നതിനായി വിവിധ കലാകാരന്മാരുടെ മ്യൂസിക്, ഡാൻസ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.