കൊല്ലം: കൊല്ലം പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് പിടിയിൽ. എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയെ സന്തോഷ് കുത്തിപ്പരിക്കേൽപ്പിച്ചു.
ഒന്നര വർഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു സന്തോഷ്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിലാണ് വീടിന് സമീപത്തെ പറമ്പിൽ പുല്ലുവെട്ടുകായിരുന്ന ശോഭയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ സന്തോഷ് റബർ പാലിന് ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് ഉപയോഗിച്ചത്. മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിളി കേട്ട് എത്തിയ അയൽവാസി മധുവിനെ റബ്ബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തിയും ആക്രമണം.