പെർത്ത്: നറുക്കെടുപ്പിന്റെ രൂപത്തിൽ അപ്രതീക്ഷിത ഭാഗ്യംകൈവെള്ളയിലെത്തിയതിന്റെ
ആഹ്ളാദത്തിലാണ് പെർത്ത് ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിലെ 50 ജീവനക്കാർ. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നറുക്കെടുപ്പുകളിലൊന്നായ സാറ്റർഡേ ലോട്ടോ സൂപ്പർഡ്രോയിൽ വിജയികളായിരിക്കുകയാണ് ആശുപത്രിയിലെ ജീവനക്കാർ. സപ്ലൈസ് സ്റ്റാഫ്, ക്ലീനർമാർ, ക്ലിനിക്കൽ നേഴ്സ് ,സ്പെഷ്യലിസ്റ്റ് എന്നിവർ ഉൾപ്പെടെ 50 പേരാണ് നറുക്കെടുപ്പിൽ ഒരുമിച്ച് വിജയികളായത്. മലയാളികളായ രണ്ട് ആശുപത്രി ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു. 40 ലക്ഷം ഡോളറാണ്സമ്മാനത്തുക.ഓരോരുത്തരും 80,000 ഡോളർ വീതം (ഏകദേശം 40 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സമ്മാനത്തുക പങ്കിടും. പെർത്ത് നഗരമായ ബാസെൻഡീനിലെ ഏജൻസിയിൽ നിന്നാണ് സമ്മാനാർഹമായ നാലു ദശലക്ഷം ഡോളറിന്റെ ലോട്ടറി ടിക്കറ്റ് വാങ്ങിയത്.
അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയതിന്റെ ആഹ്ളാദത്തിലാണ് ജീവനക്കാർ. പലരും വായ്പകൾ ഉൾപ്പെടെയുള്ള കടങ്ങൾ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങി.സംഘത്തിലെ ഏക നഴ്സാണ് ജെനിവീവ് സ്റ്റേസി. കഴിഞ്ഞ വർഷം അവസാനം ജെനിവീവിന്റെ ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. കടുത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് കുടുംബത്തിന് ആശ്വാസമായി പണം ലഭിക്കുന്നത്. വിജയം അവിശ്വസനീയമാണെന്ന് അവർ റഞ്ഞു.