ന്യൂഡല്‍ഹി: ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻവംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.
ചന്ദ്രയാന്റെ ലാൻഡിങ് വഴി പുറത്തുവരുന്ന ശാസ്ത്രീയ ഗവേഷണങ്ങളും റോവര്‍ ശേഖരിക്കുന്ന സാമ്ബിളുകളും കാണാൻ കാത്തിരിക്കുകയാണ്. ചാന്ദ്ര ഗവേഷണരംഗത്ത് ഇത് മികച്ച ചുവടുവെപ്പായിരിക്കും -അവര്‍ പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുസ്ഥിരമായ മനുഷ്യ സാന്നിധ്യം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ ചന്ദ്രയാൻ-3 നടത്തുന്ന പഠനങ്ങള്‍ സഹായകമാകും. ബഹിരാകാശ പര്യവേക്ഷണ മേഖലയെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് വലുതാണെന്നും അവര്‍ പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യ മുൻപന്തിയിലാണ്. ഇത് ഏറെ സന്തോഷകരമാണ് -വില്യംസ് പറഞ്ഞു.