യു കെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ മാതാവ് ആണ് സുധ മൂര്‍ത്തി.ഇന്‍ഫോസിസിന്റെ സാരഥിയുടെ പത്നി. ഇപ്പോള്‍ സുധ മൂര്‍ത്തി തന്റെ മരുമകനെ കുറിച്ച് പറയുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.
തന്റെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഭര്‍ത്താവ് ഋഷി സുനകിനെ യു കെ പ്രധാനമന്ത്രിയാക്കിയതെന്നാണ് സുധ മൂര്‍ത്തി പറയുന്നത്. അതേസമയം ഈ വിഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തന്റെ മകള്‍ കാരണമാണ് ഋഷി സുനക് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയതെന്നാണ് സുധാ മൂര്‍ത്തിയുടെ വാദം.
ഭാര്യയുടെ മഹത്വമാണ് ഇതിന് കാരണം. ഞാന്‍ എന്റെ ഭര്‍ത്താവിനെ ഒരു ബിസിനസുകാരനാക്കി, എന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ യു കെയുടെ പ്രധാനമന്ത്രിയാക്കി എന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ സുധാ മൂര്‍ത്തി പറയുന്നത്.
2009ലാണ് അക്ഷതയെ ഋഷി സുനക് വിവാഹം കഴിച്ചത്. ലോകത്തിലെ ശതകോടീശ്വരന്മാരില് ഒരാളുടെ മകളും ഏകദേശം 730 മില്യണ്‍ പൗണ്ടിന്റെ വ്യക്തിഗത സമ്ബത്തുമുള്ള വ്യക്തിയാണ് അക്ഷത മൂര്‍ത്തി.