സിഡ്നി: പ്രശസ്ത ഗായകരായ ഇമ്മാനുവൽ ഹെൻറിയും ശ്രുതി ജോയിയും സിഡ്നി സി.സ്.ഐ ചർച്ച് നടത്തുന്ന മ്യൂസിക് പ്രോഗ്രാമിൽ പങ്കെടുക്കാൻ ഒക്ടോബർ 19-ന് സിഡ്നിയിൽ എത്തുന്നു. ‘സബ് ലൈം 2024’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് പ്രോഗ്രാം ശനിയാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകൾ $20 മുതൽ $50 വരെയാണ്. സിഡ്നി ഹോക്സ്റ്റൻ പാർക്കിലെ ഇൻസ്പയർ ചർച്ച് ഹാളിൽ വെച്ചാണ് പരിപാടി നടത്തുന്നത്. പ്രോഗ്രാമിനോടനുബന്ധിച്ച് വ്യത്യസ്തമായ രുചികളോടെയുള്ള ഫുഡ് ട്രക്കുകളും ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകർ അറിയിച്ചു.