കണ്ണൂര്‍: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കണ്ണൂര്‍ പടപ്പേങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെ കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദുരനുഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥിനി പുറത്തുവിട്ടു.