ദഹോദ്: പിണങ്ങി താമസിക്കുന്ന ഭാര്യയെ പൊതുജന മധ്യത്തില്‍ വച്ച് നഗ്നയാക്കി മര്‍ദ്ദിച്ച ഭര്‍ത്താവും സുഹൃത്തുക്കളും. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം. മെയ് 28നാണ് അതിക്രമം നടക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത്. ബുധനാഴ്ചയാണ് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ കലഹം പതിവായതിന് പിന്നാലെയാണ് യുവതി നാല് മക്കളുമായി ഒരുമിച്ച് മാറി താമസിച്ചത്.
ഒന്നര വര്‍ഷത്തോളമായി ഇവര്‍ മാറി താമസിച്ചിട്ട്. അടുത്തിടെ യുവതിയ്ക്കൊപ്പം മറ്റൊരു യുവാവ് താമസം ആരംഭിച്ചിരുന്നു. ഇതാണ് പൊതുജന മധ്യത്തിലെ അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. യുവതി താമസിച്ചിരുന്ന രാമപുര ഗ്രാമത്തില്‍ നിന്ന് മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതിയെ ഭര്‍ത്താവ് തട്ടിക്കൊണ്ട് വന്നത്. മാര്‍ഗല ഗ്രാമത്തില്‍ വച്ചായിരുന്നു നിരവധി ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ നഗ്നയാക്കി ഭര്‍ത്താവും സുഹൃത്തുക്കളും മര്‍ദ്ദിച്ചത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതിയാണ് ആക്രമിക്കപ്പെട്ടത്. ദിവസ വേതനത്തിന് ജോലി ചെയ്തായിരുന്നു യുവതി കുട്ടികളെ നോക്കിയിരുന്നത്. ഭര്‍ത്താവിന്റെ അമ്മയുടെ ക്ഷണം അനുസരിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് യുവതി രാമപുരയിലെത്തുന്നത്.