സിഡ്നി : ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ജൂലൈ 19,20,21
തീയതികളിൽ ലൈവ് മ്യൂസിക്കൽ കൺസെർട്ട് സിഡ്നി, ബ്രിസ്ബെയ്ൻ, മെൽബൺ എന്നിവിടങ്ങളിൽ അരങ്ങേറുന്നതാണ്. ഇതാധ്യമായാണ് സ്റ്റീഫൻ ദേവസിയുടെ മുഴുവൻ ബാൻഡ് സംഘം ഓസ്ട്രേലിയയിലേക്ക് വരുന്നത്.
ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടള്ള സ്റ്റീഫൻ ദേവസിക്കൊപ്പം ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ ഭാഗമാവാനൊരുങ്ങുകയാണ് ആടുജീവിതം എന്ന ചിത്രത്തിലെ പെരിയോനെ… റഹ്മാനെ… എന്ന ഗാനത്തിലൂടെ ലോക മലയാളികൾക്കിടയിലേക്ക് ആഴ്ന്നിറങ്ങിയ സംഗീത ലോകത്തെ പുത്തൻ താരോദയം ശ്രീ.ജിത്തിൻ രാജ്.സംഗീതത്തിന്റെ മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ച സ്റ്റീഫൻ ദേവസിയുടെ മായാജാല പ്രകടനം ജൂലൈ 19,20,21 തീയതികളിൽ കണ്ണും മനസ്സും നിറച്ച് കാണുന്നതിനായി നമുക്ക് തയ്യാറെടുക്കാം.
FOR SPONSORSHIP & ENQUIRIES:
SUJI SCARIA-0470762521, WOODY CHERIAN-0413788490