മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജപമാല പ്രദക്ഷിണം നടത്തി. ഓസ്ട്രേലിയയിലെ മലയാറ്റൂർമല എന്നറിയപ്പെടുന്ന ബാക്കസ് മാർഷിൽ വച്ചാണ് ജപമാല പ്രദക്ഷിണം നടത്തിയത്.
ആഗോള ക്രൈസ്തവ സഭ, മാതാവിന്റെ വണക്കമാസമായി ആചരിക്കുന്ന മേയിലെ പെന്തക്കോസ്താ ദിനത്തിലാണ് ജപമാല പ്രദക്ഷിണം സംഘടിപ്പിച്ചത്. മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം വിശുദ്ധ കുർബാനയർപ്പിച്ചു.
ഷിനോയ് മഞ്ഞാങ്കൽ ജനറൽ കൺവീനറും ജോസഫ് വരിക്കമാൻതൊട്ടിയിൽ, ആന്റണി പ്ലാക്കൂട്ടത്തിൽ എന്നിവർ കോർഡിനേറ്റർമാരുമായ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ജപമാല പ്രദക്ഷിണം സംഘടിപ്പിച്ചത്.മാതാവിന്റെ തിരുസ്വരൂപവും മാതാവിന്റെയും മാലാഖാമാരുടെയും വേഷധാരികളായ കുട്ടികളും മുത്തുക്കുടകളും കെെയിൽ ജപമാലയുമായി അണിനിരന്ന ഇടവകാംഗങ്ങളും ബലൂണിൽ നിർമ്മിച്ച ജപമാലയും പ്രദക്ഷിണത്തിന് മിഴിവേകി.
ജിജിമോൻ കുഴിവേലിൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, ജെയ്സ് മൂക്കൻചാത്തിയിൽ, ജോർജ് പവ്വത്തേൽ, സോജൻ പണ്ടാരശേരി, ബിന്ദു ബിനീഷ് തീയത്തേട്ട്, ഷീന സോജൻ, ഇടവക സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ പാരിഷ് കൗൺസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ, മാതാവിനൊപ്പം കാൽവരിയിൽ കമ്മിറ്റിയംഗങ്ങൾ എന്നിവർ ഈ ജപമാല പ്രദക്ഷിണത്തിനും ആരാധനയ്ക്കും നേതൃത്വം നൽകി.ജപമാല പ്രദക്ഷിണത്തിനുശേഷം പെന്തക്കോസ്താ ദിനത്തിനോടനുബന്ധിച്ച് ഇടവകയിലെ കൊച്ചുകുട്ടികളെ എഴുത്തിനിരുത്തി. കഫേ ഫ്ളേവരേജ് സ്പോൺസർ ചെയ്ത സ്നേഹവിരുന്നോടുകൂടി ജപമാല പ്രദക്ഷിണം സമാപിച്ചു.